കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസ്സിൽ നിന്നും വിദ്യാർഥിനി പുറത്തേക്ക് തെറിച്ചു വീണു. അപകടം അറിഞ്ഞിട്ടും ബസ് നിർത്താതെ പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി ആനത്തോട്ടത്ത് ഇന്ന് വൈകുന്നേരം നാല് മണിക്കായിരുന്നു സംഭവം. സ്റ്റോപ്പിൽ വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതും ഒരു വിദ്യാർഥിനി റോഡിൽ തെറിച്ചു വീഴുകയുമായിരുന്നു.
ഈരാറ്റുപേട്ട കാഞ്ഞിരപ്പളി റൂട്ടിലോടുന്ന വാഴയിൽ എന്ന സ്വകാര്യ ബസ്സിൽ നിന്നാണ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണത്. കുട്ടി അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.
സംഭവം നടന്നതിന് ശേഷം ബസ് നിർത്താനോ കുട്ടിക്ക് പരിക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വകര്യ സ്‌കൂൾ വിദ്യാർത്ഥിനിയാണ് അപകടത്തിൽ പെട്ടത്.