41.6 C
Saudi Arabia
Friday, August 22, 2025
spot_img

എറണാകുളം നഗരത്തിലെ കെട്ടിടത്തിൽ വൻ തീപിടുത്തം

കൊച്ചി: എറണാകുളം ടൗൺ ഹാളിന് സമീപം നോർത്ത് പാലത്തിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം. ഫർണീച്ചർ കടക്കാണ് തീ പിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽ പെട്ടത്. ഫയർ ഫോയ്‌സിന്റെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ രാവിലെ ആറുമണിയോടെയാണ് തീ നിയന്ത്രണവിധേയമായത്.

ഏഴോളം ഫയർ ഫോയ്‌സ് യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. പഴയ കസേര നന്നാക്കി വിൽക്കുന്ന ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ പത്ര വിതരണത്തിന് എത്തിയവരാണ് തീ പടയുന്നത് കണ്ടത്. ഉടൻ ഫയർഫോയ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സമീപം പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത് ഏറെ ആശങ്കപെടുത്തിയിരുന്നു. തീപിടുത്തതിൻറെ കാരണം അറിവായിട്ടില്ല.

Related Articles

- Advertisement -spot_img

Latest Articles