28.5 C
Saudi Arabia
Friday, August 22, 2025
spot_img

ക്ഷമാപണവുമായി യമൻ പൗരൻ സർഹാൻ ഷംസാൻ അൽ-വഹാബി

കോഴിക്കോട് : നിമിഷ പ്രിയ കേസിൽ ചിലർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായെന്ന് യമനി പൗരൻ സർഹാൻ.

റാവുത്തർ എന്ന ആൾ സമീപകാലത്ത് എന്നോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം എന്നോട് അഭിമുഖങ്ങൾ നടത്തുകയും ഇംഗ്ലീഷിലും മലയാളത്തിലും ചില പദങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. അതിൻറെ അർത്ഥം പൂർണമായി മനസ്സിലാവാതെയാണ് ഞാൻ അവ പോസ്റ്റ് ചെയ്തിരുന്നത് സർഹാൻ അയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

നിർഭാഗ്യവശാൽ, ഞാൻ എഴുതിയവ സത്യത്തിൽ നിന്നും ഉദ്ദേശ്യത്തിൽ നിന്നും വളരെ അകലെയാണ്. റാവുത്തർ എന്ന ആൾ എൻ്റെ എല്ലാ പോസ്റ്റുകളും ഇൻ്റർവ്യുകളും അയാളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്കായി ചൂഷണം ചെയ്യുകയാണെന്ന് പിന്നീട് ഞാൻ കണ്ടെത്തി. അതിനാൽ, എന്റെ മുൻ പോസ്റ്റുകൾ ബാധിച്ചതോ തെറ്റിദ്ധരിച്ചതോ ആയ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. സർഹാൻ പോസ്റ്റിൽ പറയുന്നു.

ഈ പോസ്റ്റിന് ശേഷം മുമ്പ് ഇട്ടിരുന്ന മുഴുവൻ പോസ്റ്റുകളും ഇയാൽ നീക്കം ചെയ്തിട്ടുണ്ട്. പ്രൊഫൈൽ സുഹ്യത്തുക്കൾക്ക് മാത്രം കാണാൻ കഴിയുന്ന സംവിധനത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വധ ശിക്ഷ മാറ്റിവെച്ചത് മുതൽ, കൊലചെയ്യപ്പെട്ട തലാലിൻ്റെ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ഫെയ്സ്ബുക്കിൽ പ്രകോപന കമൻ്റുകളൂമായി മലയാളികൾ രംഗത്ത് വന്നിരുന്നു. ഈ കാര്യം മലയാളം ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. സർഹാൻ്റെ വിശദീകരണം വന്നതോട് കൂടി അത്തരം പ്രകോപനങ്ങൾക്ക് കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിമിഷ പ്രിയ വിഷയത്തിൽ നിരന്തരം പോസ്റ്റുകൾ ഇട്ടിരുന്ന പത്രപ്രവർത്തകൻ മുബാറക്ക് റാവുത്തർ എന്ന ആൾ സർഹാൻ അദ്ദേഹവുമായി നടത്തിയിരുന്ന ചർച്ചകൾ നിർത്തി വെച്ചതായും ഫെയ്സ്ബുക്കിൽ തന്നെ ബ്ലോക്ക് ചെയ്തതായും സ്ഥിരീകരിച്ചു പോസ്റ്റ് ഇട്ടിട്ടുണ്ട്. നിമിഷ പ്രിയ വിഷയത്തിൽ ഇനിയൊരു പോസ്റ്റ് ഉണ്ടാവില്ലെന്നും പറഞ്ഞിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles