മലപ്പുറം: നിയന്ത്രണം നഷ്‌ടപ്പെട്ട പാഴ്‌സൽ ലോറി നിർത്തിയിട്ട സ്‌കൂട്ടറിലിടിച്ച് രണ്ട് പേർ മരിച്ചു. വെളിമുക്ക് ദേശീയ പാതയിലുണ്ടായ അപകടത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) ഒഴൂർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50) എന്നവരാണ് മരിച്ചത്.
വെള്ളിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ജയൻ സംഭവസ്ഥലത്തുവെച്ചും ചിന്നൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
പോലീസും ഫയര്ഫോയ്‌സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.