28.5 C
Saudi Arabia
Friday, August 22, 2025
spot_img

നിമിഷ പ്രിയ കേസ്, സാമുവൽ ജെറോമിനെതിരെ തലാലിന്റെ സഹോദരൻ

കോഴിക്കോട് : നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാന്‍ ശ്രമങ്ങൾ തുടരുന്നിടെ നേരിട്ട് കൊണ്ടിരുന്ന പ്രതിസന്ധികൾക്ക് ആശ്വാസമായി തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഞങ്ങളുടെ സഹോദരന്റെ ചൊരിയപ്പെട്ട രക്തത്തിൽ വ്യാപാരം നടത്തിവരികയാണെന്ന ഗുരുതരമായ ആരോപണമാണ് സാമുവൽ ജെറോമിനെതിരെ അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. മോചന ശ്രമങ്ങൾക്ക് സാമുവൽ ജെറോമും കൂട്ടാളികളും തടസ്സങ്ങൾ സൃഷ്ടിക്കാൻ മനഃപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമിതിയുടെ നിരീക്ഷണങ്ങളെ ശെരി വെക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കാനുള്ള പ്രസിഡന്റിന്റെ അംഗീകാരം വന്നതിനു ശേഷം സാമുവൽ ജെറോമിനെ സനയിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ അദ്ദേഹം സന്തോഷത്തോടെ , “അഭിനന്ദനങ്ങൾ!” അറിയിച്ചതായി മഹ്ദി കുറിച്ചു. മണിക്കൂറുകൾക്ക് ശേഷം, ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ മാധ്യമങ്ങൾ ബ്രൗസ് ചെയ്യുന്നതിനിടയിൽ, തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾക്കായി ഇരുപതിനായിരം ഡോളർ അദ്ദേഹം ആവശ്യപ്പെട്ടതായി കണ്ടു. ഇതൊന്നും ഞങ്ങളുടെ അറിവോടെയല്ല.

ബിബിസിയോട് അവകാശപ്പെട്ടത് പോലെ ഒരു അഭിഭാഷകനല്ല സാമുവൽ ജെറോം. മാധ്യമ പ്രവർത്തകനും കൊല ചെയ്‌ത നിമിഷപ്രിയയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്. പലയിടങ്ങളിൽ നിന്നും അദ്ദേഹം മാറിമാറി സംഭാവനകൾ ശേഖരിക്കുന്നതായി വിവരമുണ്ട്. ചർച്ചകളുടെ പേരിൽ അദ്ദേഹം വലിയ തുക സമ്പാദിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി നാൽപ്പതിനായിരം ഡോളർ സമാഹരിച്ചതായി കേൾക്കുന്നു. തുടങ്ങിയ ആരോപങ്ങളും അറിബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അബ്ദുൽ ഫത്താഹ് ഉന്നയിക്കുന്നുണ്ട്.

വർഷങ്ങളായി മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ നിന്ന് മാത്രമേ മധ്യസ്ഥതയെ കുറിച്ച് ഞങ്ങൾ കേട്ടിട്ടുള്ളു. ഞങ്ങൾക്ക് സത്യം അറിയാം, അവൻ നുണ പറയുന്നതും വഞ്ചിക്കുന്നതും നിർത്തിയില്ലെങ്കിൽ ഞങ്ങൾ അത് വെളിപ്പെടുത്തും എന്ന താക്കീതോട് കൂടിയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ നേരത്തെ തന്നെ  സാമുവല്‍ ജെറോമിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ക്രെഡിറ്റിന് വേണ്ടിയാണ് സാമുവല്‍ ജെറോം തടസ്സങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ, നിമിഷ പ്രിയയുടെ മോചനത്തിന് ശേഷം ക്രഡിറ്റ് നല്‍കാമെന്നും കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേത്യത്വത്തിൽ നടക്കുന്ന നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രന്‍ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. കോടതി നടപടികൾക്കും മറ്റുമായി നൽകിയ നാല്പതിനായിരം ഡോളറിന്റെ കണക്ക് ചോദിച്ചതിന്റെ പേരിൽ , കണക്കുകൾ ബോധിപ്പിക്കാതെ സാമുവൽ ജെറോം നിയമസമിതിയുടെ വാട്‍സ് ആപ്പ് ഗ്രൂപ്പിന്റെ നിന്ന് സ്വയം പിരിഞ്ഞു പോവുകയും ചെയ്തതായും സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു.

നേരത്തെ, തലാലിന്റെ ബന്ധുവായ സർഹാൻ ഷംസാൻ അൽ വഹാബിയും സമാനമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിൽ നിന്നുള്ള റാവുത്തർ എന്ന ആൾ സമീപകാലത്ത് എന്നോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം നടത്തിയ ഇൻ്റർവ്യുകൾ അയാളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്കായി ചൂഷണം ചെയ്യുകയാണെന്ന് പിന്നീട് ഞാൻ കണ്ടെത്തി എന്നും പറഞ്ഞ സർഹാൻ തെറ്റിദ്ധാരണ ഉണ്ടായതിൽ ക്ഷമയും ചോദിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles