തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദനന്റെ മൃതദേഹം എകെജി സെൻററിൽ പൊതു ദർശനം തുടങ്ങി. പ്രിയ സഖാവിനെ ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ആയിരങ്ങൾ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തി. ഇല്ല.. ഇല്ല .. മരിക്കുന്നില്ല, കണ്ണേ.. കരളേ.. വിഎസ്സേ.. ജീവിക്കുന്നു ഞങ്ങളിലൂടെ.. തുടങ്ങി മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകരും നേതാക്കളും വി എസ്സിന് യാത്രാ മൊഴി നൽകുന്നത്.
എകെജി സെന്ററിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പടെയുള്ള നേതാക്കൾ ചെങ്കൊടി പുതപ്പിച്ചു. മകൻ അരുൺ കുമാർ മൃതദേഹത്തെ അനുഗമിച്ചിരുന്നു. എകെജി സെന്ററിലേക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.
മുൻ കേരള മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന ഒരേഒരാളുമായ വിഎസ് അച്യുതാന്ദൻ ഇന്ന് വൈകുന്നേരം 3.20 നാണ് വിട വാങ്ങിയത്. തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. 2016 ൽ ഇടതു മുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി