തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ ഒൻപത് മണിമുതൽ ദർബാർ ഹാളിൽ പൊതു ദർശനത്തിന് വെക്കും. കവടിയാറിലെ വീട്ടിൽ നിന്ന് ഭൗതിക ശരീരം രാവിലെ ദർബാർ ഹാളിൽ എത്തിച്ചു.
ഉച്ചക്ക് ശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിന് ശേഷം വൈകുന്നേരം വലിയ ചുടുകാട്ടിൽ സംസ്‌കരിക്കാനാണ് തീരുമാനം.
വിലാപയാത്രയും പൊതുദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഎസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ഓഫീസുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തികെട്ടും