കോഴിക്കോട് : നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബം ചുമത്തപ്പെടുത്തിയ യമനിലെ മലയാളിയായ പത്രപ്രവർത്തകൻ ഭാസ്കരൻ സാമുവൽ ജെറോം ആശങ്കയുണർത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത്. തലാലിന്റെ ചോര വീണതിന്റെ ബഹുമാനം കാക്കാനായി ഞാൻ പരിശ്രമിച്ചിട്ടുണ്ട് എന്നാണ് “സത്യം എന്നും ജയിക്കും” എന്ന തലകെട്ടോടു കൂടി ഇട്ട പോസ്റ്റിൽ അദ്ദേഹം പറയുന്നത്.
സഹോദരൻ അബ്ദുൽ ഫത്താഹുമായി എനിക്ക് ഒരു വിശ്വാസബന്ധം രൂപപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെറെ കുടുംബത്തെയും ഗോത്രത്തെയും യെമൻ ജനതയെയും അപമാനിക്കുന്നതോ അവരോടുള്ള ബഹുമാനം കുറയ്ക്കുന്നതോ ആയ ഒരു കാര്യവും ഞാൻ ഒരിക്കലും ചെയ്തിട്ടില്ല. ഇത് വരെ മാധ്യമങ്ങളിൽ ഞാൻ എപ്പോഴും സത്യം മാത്രമാണ് സംസാരിച്ചത്. ഇന്ത്യൻ മാധ്യമങ്ങളോട് പോലും ഞാൻ ഭയപ്പെട്ടില്ല എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
കാര്യങ്ങൾ യാഥാർത്ഥ്യത്തിൽ എങ്ങനെയാണോ, അങ്ങനെയായിരുന്നു എന്റെ നിലപാട് എന്ന് സൂചിപ്പിച്ച സാമുവൽ സഹോദരൻ അബ്ദുൽ ഫത്താഹ് ക്ഷമയും ഐക്യത്തിന്റെയും വഴികൾ തുടരുമെന്ന് എന്റെ ഉറപ്പാണ് എന്നും പറയുന്നുണ്ട്.
പോസ്റ്റ് കൊണ്ട് , എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല. നിമിഷ പ്രിയയുടെ മോചനത്തിനായി കുടുംബം ചുമതലപ്പെടുത്തിയ ആൾ വിപരീത അർഥം നൽകാവുന്ന പ്രസ്തവാനയുമായി രംഗത്ത് വരുന്നത് ആശങ്കയുളവാക്കുന്നത് ആണ്. സാമുവൽ ജെറോം തങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടതിനു ശേഷമാണ് സാമുവലിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.