ന്യൂഡൽഹി: തമിഴ് സിനിമയിലെ ഉലകനായകൻ കമൽഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്‌തു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ ചെയ്‌തത്.
2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ എംഎൽഎമ്മിൻറെ (മക്കൾ നീതി മയ്യം) പിന്തുണക്ക് പകരമായി രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌തിരുന്നു. ഭരണകക്ഷിയായ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെയാണ് കമൽ ഹാസനെ നാമനിർദേശം ചെയ്‌തത്.
കഴിഞ്ഞ ജൂൺ ആറിന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, വിസികെ നേതാവ് തിരുമാവളൻ, എംഡിഎംകെ നേതാവ് വൈകോ, തമിഴ്‌നാട് ക്ളോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കമൽ നാമനിർദേശ പത്രിക നൽകിയിരുന്നത്. കമലിന് പുറമെ അഞ്ചു പേർ കൂടി കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭംഗങ്ങളായി സത്യ പ്രതിജ്ഞ ചെയ്‌തിരുന്നു