തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റ വിഷയത്തിൽ മതസംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അധ്യയന വർഷം നിലവിലെ സ്ഥിതി തുടരുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.
സമസ്‌തയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. അടുത്ത വർഷം പരാതികൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സർക്കാരുമായുള്ള ചർച്ചയിൽ തൃപ്തരാണെന്ന് സമസ്‌ത നേതാക്കൾ പ്രതികരിച്ചു.
അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഉമർ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്ന് ഉമർ ഫൈസി പറഞ്ഞു. എന്നാൽ ഒരു ഉറപ്പും നൽകിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുന്നത്.