ജിദ്ദ: ജിദ്ദയിൽ എത്തിയ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന് സ്വീകരണം നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ എത്തിയ ചാണ്ടി ഉമ്മനെ ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കലിന്റെ നേതൃത്വത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം ശ്രീ അലി തേക്ക്തോട് റീജയണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അസ്ഹാബ വർക്കല, ആസാദ് പോരൂർ , ട്രഷറർ ശരീഫ് അറക്കൽ , വൈസ് പ്രസിഡന്റ് സഹീർ മാഞ്ഞാലി, അലവി ഹാജി, സലീം കണ്ണനാംകുഴി, അബൂബക്കർ തിരുവനന്തപുരം, തൻസീർ കണ്ണനാംകുഴി, നൗഫൽ ഓറമ്പുറത്ത് റഹീഫ് മക്ക, അബൂബക്കർ കോഴിക്കോട് ബഷീർ അലി പരുത്തിക്കുന്നൻ, മജീദ് ചേറൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു ഇന്ന് നടക്കുന്ന ഒഐസിസി വെസ്റ്റേണൽ റീജണൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനാം ചെയ്യും. ശേഷം മക്കയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം മക്കയിലേക്ക് പുറപ്പെടും