ലണ്ടൻ: ഇന്ത്യൻ ടീമിന് മതിയായ പരിശീലന സൗകര്യം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ചീഫ് ക്യൂറേറ്റർ ലീ ഫോർട്ടീസും തമ്മിൽ വാക്കേറ്റം. നാലാം ടെസ്‌റ്റ് പൂർത്തീകരിച്ച് തിങ്കളാഴ്‌ചയാണ് ഇന്ത്യൻ ടീം അംഗങ്ങൾ ലണ്ടനിലെത്തിയത്.
ഇന്ത്യൻ ടീം ചൊവ്വാഴ്‌ച പരിശീലനം നടത്താൻ ധാരണയായിരുന്നു. അതിനിടെയാണ് ഓവലിലെ ക്യൂറേറ്റർ ലീ ഫോർട്ടീസും ഗംഭീറും തമ്മിൽ ശതമായ വാക്ക് തർക്കം ഉണ്ടായത്. തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ലീ ഫോർട്ടീസിന് നേരെ ഗംഭീർ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ലീ ഫോർട്ടീസിനോട് ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ടന്ന് ഗംഭീർ പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വാക്ക്പോര് കൈവിട്ടുപോകുമെന്ന ഘട്ടത്തിലെത്തിയതോടെ ഇന്ത്യൻ പരിശീലക സംഘത്തിലെ അംഗങ്ങൾ ഉൾപ്പടെ ഇടപെട്ടാണ് ഗംഭീറിനെ പിടിച്ചു മാറ്റിയത്.