ജിദ്ദ: മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരണപെട്ടു. ജിദ്ദ ഹറാസാത്തിൽ ജോലി ചെയ്യുകയായിരുന്ന കൊണ്ടോട്ടി കരിപ്പൂർ താഴത്തെ പള്ളിയാളി പുതുക്കുളം അബ്ദുൽ റഷീദ് (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഹരാസത്തിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ട വിവരം അറിയിക്കുന്നത്.
12 വർഷമായി സൗദിയിൽ ജോലി ചെയ്തു വരികയാണ്. മരണാനന്തര സഹായങ്ങളും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിഭാഗത്തിൻറെ നേതൃത്വത്തിൽ ചെയ്തു വരുന്നുണ്ട്. ഭാര്യ: റുബീന, മക്കൾ: മുഹമ്മദ് റംഷാദ്, റാനിയ ഷെറിൻ, ഫാത്തിമ റന, മുഹമ്മദ് റിസിൻ. മുഹമ്മദ് ത്വയ്യിബ്