ജിദ്ദ: മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഒഐസിസി ജിദ്ദ ഹെൽപ് ഡെസ്‌ക് സ്‌മരണാജ്ഞലിയർപ്പിച്ചു. കാലം മറക്കാത്ത കർക്കിടകത്തിന്റെ കറുത്ത പുലരിയിൽ ഒരു ഗ്രാമത്തെയാകെ പിഴുതെറിഞ്ഞ ദുരന്തത്തിൽ 298 പേരുടെ ജീവനായിരുന്നു നഷ്ടമായത്. 400ഓളം കുടുംബങ്ങൾ ഒറ്റപപ്പെട്ടു. ദുരന്തത്തിന്റെ ആഘാത്തിൽ നിന്നും നാട് ഇനിയും മുക്തമായിട്ടില്ലെന്നും യോഗം അഭിപ്രായപെട്ടു.
പുനരധിവാസം എവിടെയും എത്തിയിട്ടില്ലെന്നും സർക്കാർ പുനരധിവാസകാര്യത്തിൽ ആത്മാർത്ഥത കാണിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. സർക്കാർ പുനരധിവാസം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റീജ്യണൽ പ്രസിഡന്റ് ഹക്കിം പാറക്കൽ അധ്യക്ഷതയിൽ അബ്ദുൽ നാസർ വയനാട് അനുസ്മരണ പ്രഭാഷണം നടത്തി. അലി , അലി തെക്ക്തോട്, ഷെരീഫ് അറക്കൽ എന്നിവർ സംസാരിച്ചു അസ്ഹബ് വർക്കല സ്വാഗതം അബ്‌ദുൾ ഖാദർ ആലുവ നന്ദിയും പറഞ്ഞു.