ന്യൂഡൽഹി: ഉപ രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ് സെപ്റ്റംബർ ഒൻപതിന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ആഗസ്‌ത് ഏഴിന് ഉണ്ടാകും. ആഗസ്‌ത് 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് നടക്കുന്ന സെപ്റ്റംബർ ഒൻപതിന് തന്നെ ഫലപ്രഖ്യാപനവും നടക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു.
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ജൂലൈ 21 ന് രാജി വെച്ചതിനെ തുടർന്നാണ് തെരെഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടായത്. പാർലമെൻറ് നടക്കുന്നതിനിടെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അപ്രതീക്ഷിതമായ രാജി.