39.8 C
Saudi Arabia
Friday, August 22, 2025
spot_img

ഇന്ത്യയെ മതരാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂഗരാകണം: നവയുഗം ജുബൈൽ

ജുബൈൽ: ലോകമെങ്ങും രാജ്യങ്ങൾ ആധുനികതയിലേക്ക് മുന്നേറുമ്പോൾ, ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിന്റെ മൂല്യങ്ങൾ പേറുന്ന മനുസ്മ്രിതിയിലധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുമതരാജ്യമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ സർക്കാരുകളുടെ ശ്രമങ്ങൾക്കെതിരെ, മറ്റേതൊരു ഇന്ത്യൻ പൗരരെയും പോലെ ഇന്ത്യൻ പ്രവാസസമൂഹവും ജാഗരൂഗരാകണമെന്ന് പ്രവാസി എഴുത്തുകാരനും, നവയുഗം സാംസ്ക്കാരികവേദി കൺവീനറുമായ ബെൻസിമോഹൻ അഭിപ്രായപ്പെട്ടു.

നവയുഗം സാംസ്ക്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റി ബദർഅൽറാബി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിനദേവ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് എം.ജി മനോജ് നവയുഗം സാംസ്കാരിക വേദി ജുബൈൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കെ ആർ സുരേഷ് ആദ്യമെമ്പർഷിപ്പ് ഫോം ഏറ്റുവാങ്ങി. നവയുഗം നേതാക്കളായ ടി.കെ നൗഷാദ്, പുഷ്പകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

നൗഷാദ് സ്വാഗതവും, ഷിബു എസ്.ഡി നന്ദിയും പറഞ്ഞു. കാലയവനികക്കുള്ളിൽ മറഞ്ഞ കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദനും, സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലിനും യോഗം അനുശോചനം രേഖപ്പെടുത്തി

Related Articles

- Advertisement -spot_img

Latest Articles