28 C
Saudi Arabia
Friday, October 10, 2025
spot_img

കൗമാരക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി അറസ്‌റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്‌റ്റിൽ. പെൺകുട്ടിയുടെ അയൽവാസിയായ 62 കാരനാണ് അറസ്‌റ്റിലായത്‌.

രണ്ടുമാസം മുമ്പ് വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 62 കാരനെ കസ്റ്റഡിയിൽ എടുത്തിരുന്നു.

പെൺകുട്ടിയുടെ മൊഴിയുടെ സ്ഥിരീകരണത്തിന് പ്രതിയുടെ ഡിഎൻഎ പരിശോധന കൂടി നടത്തിയ ശേഷമാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ കുട്ടി കളിക്കാനെത്തിയപ്പോഴായിരുന്നു പീഡനം നടന്നത്.

പെൺകുട്ടിയെ പ്രതി തൻറെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്

Related Articles

- Advertisement -spot_img

Latest Articles