റിയാദ്: കോട്ടക്കല്‍ മണ്ഡലം കെ എം സി സി നടത്തി വരുന്ന സ്ട്രോങ്ങ് സിക്സ് മോയിസ് ക്യാമ്പയിനിന്റെ ഭാഗമായി ഇശല്‍ നൈറ്റും കലാ- കായിക മത്സരങ്ങളും സംഘടിപ്പിക്കും. 2025 ഓഗസ്റ്റ് 14-ന് സുലൈ സഹാദ ഇസ്‌തിറാഹയിൽ വെച്ച് രാത്രി 8.30 മുതൽ മണ്ഡലത്തിലെ പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് സ്നേഹ സംഗമവും ഇശൽ നൈറ്റും സംഘടിപ്പിക്കാന്‍ മണ്ഡലം കെ എം സി സി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി ഫുട്ബാള്‍ മത്സരം, വടംവലി, ഷൂട്ട് ഔട്ട്, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും.
ആഘോഷ പരിപാടി കളുടെ സമയ ക്രമം യോഗം ചര്‍ച്ച ചെയ്‌തു തീരുമാനിച്ചു. വിജയത്തിനായി കോർഡിനേറ്റർമാരെ യോഗം തെരഞ്ഞെടുത്തു. കോട്ടക്കല്‍ മണ്ഡലത്തിലെ മുഴുവന്‍ കെ എം സി സി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ബത്ഹയില്‍ നടന്ന യോഗത്തില്‍ മണ്ഡലം കെ എം സി സി വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുട്ടി പുവ്വാട് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അബൂബക്കര്‍ സി. കെ പാറ ഉദ്ഘാടനം ചെയ്‌തു. മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്‍മള, മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി, മറ്റു ഭാരവാഹികളായ ഹാഷിം കുറ്റിപ്പുറം, ഫൈസല്‍ എടയൂര്‍, ദിലൈബ് ചാപ്പനങ്ങാടി, ഫര്‍ഹാന്‍ കാടാമ്പുഴ, മജീദ് ബാവ, ഇസ്മായില്‍ പൊന്‍മള, സിറാജ് കോട്ടക്കല്‍, നൗഷാദ് കണിയേരി, ഹമീദ്, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറർ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.