28.5 C
Saudi Arabia
Friday, August 22, 2025
spot_img

പികെ ബുജൈറിന്റെ അറസ്‌റ്റ്; കേസിൽ ഇടപെടില്ല, തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ- പികെ ഫിറോസ്

കോഴിക്കോട്: തൻറെ സഹോദരൻ പികെ ബുജൈർ അറസ്റ്റിലായ കേസിൽ ഇടപെടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ബുജൈർ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും പികെ ഫിറോസ് പറഞ്ഞു.

ലഹരികേസിൽ പിടികൂടിയ റിയാസ് സിപിഎം പ്രവർത്തകനാണെന്നും അയാളെ പ്രാദേശിക സിപിഎം നേതാക്കൾ ഇടപെട്ട് സ്റ്റേഷനിൽ നിന്നും ഇറക്കി കൊണ്ടുപോയെന്നും പികെ ഫിറോസ് ആരോപിച്ചു. സഹോദരൻ പികെ ബുജൈറിൻറെ അറസ്‌റ്റിൽ പികെ ഫിറോസിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഫിറോസ് മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്. പോലീസിനെ ആക്രമിച്ചുവെന്നും കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നുമാണ് കേസ്.

“തൻറെ രാഷ്ട്രീയം വേറെ, സഹോദരൻറെ രാഷ്ട്രീയം വേറെ. തന്നെ വിമർശിക്കുന്ന യാളാണ് ബുജൈർ. സഹോദരൻ നടത്തിയ കുറ്റകൃത്യത്തിന് തന്നെ പഴി ചാരുന്നുവെന്നും പികെ ഫിറോസ് പറഞ്ഞു.” പോലീസ് പിടികൂടിയ റിയാസ് തൊടുകയിൽ സിപിഎം പ്രവർത്തകനാണ്. റിയാസിനെ ഇന്നലെ തന്നെ വിട്ടയച്ചു. സിപിഎം നേതാക്കൾ എത്തിയാണ് റിയാസിനെ ഇറക്കി കൊണ്ടുപോയത്.

ലീഗ് പ്രവർത്തകർ ആരും തന്നെ തൻറെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപെടണം. കുടുംബത്തിലെ ആരെങ്കിലും ചെയ്‌ത തെറ്റ് കൊണ്ട് തന്റെ വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പികെ ഫിറോസ് കൂട്ടിച്ചേർത്തു.

സഹോദരനെ രക്ഷിക്കാൻ ഇടപെട്ടിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. സഹോദരൻ മുസ്‌ലിം ലീഗ് പ്രവർത്തകനല്ല. റിയാസ് സിപിഎം പ്രവർത്തകൻ ആണെന്നത് മറച്ചുവെക്കുകയാണ്. പോലീസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ബുജൈർ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ മാതൃകാപരമായി ശിക്ഷിക്കണമെന്നും പികെ ഫിറോസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles