ന്യൂഡൽഹി: സെപ്റ്റംബർ 9 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച പുറപ്പെടുവിച്ചു, നാമനിർദ്ദേശ സമർപ്പണ പ്രക്രിയ ആരംഭിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. ഓഗസ്റ്റ് 22 ന് നാമനിർദ്ദേശങ്ങൾ സൂക്ഷ്മ പരിശോധന നടത്തും. നാമനിർദ്ദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആയിരിക്കും
2027 വരെ കലാവധി ഉണ്ടായിരുന്ന ജഗ്ദീപ് ധൻഖർ ജൂലൈ 21 ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2022 ഓഗസ്റ്റിൽ അധികാരമേറ്റെടുത്ത 74 കാരനായ ധൻഖർ പെട്ടന്ന് രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഭൂരിപക്ഷമായുള്ള ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെ നേരിടാൻ കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷം ഒരു പൊതു സ്ഥാനാർത്ഥിയെ നിർത്താൻ സാധ്യതയുള്ളതിനാൽ മത്സരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങെനെ വന്നാൽ രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ പാർലമെന്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വസുധയിലെ എഫ്-101 നമ്പർ മുറിയിൽ പോളിംഗ് നടക്കും. അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും നടക്കും
അതെ സമയം, കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന ശശി തരൂർ, അദ്ദേഹമായിരിക്കും അടുത്ത ഉപരാഷ്ട്രപതി എന്ന അഭ്യൂഹങ്ങൾ തള്ളാതെ രംഗത്ത്. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ ബി ജെ പി പ്രതിപക്ഷവുമായും കൂടിയാലോചിച്ചു നിർണ്ണയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ആർക്കറിയാം? എന്നാണ് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം മറുപടി പറഞ്ഞത്. ഫലം ഏതാണ്ട് തീരുമാനമായെന്നും അത് ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് അനുകൂലമാണെന്നും കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. ഭരണകക്ഷി നാമനിർദ്ദേശം ചെയ്യുന്ന ഒരാളെയായിരിക്കും വിജയിക്കുക എന്ന് മാത്രമാണ് ഞങ്ങൾക്കറിയാവുന്നത്, വോട്ടർമാരുടെ ഘടന ഞങ്ങൾക്ക് ഇതിനകം തന്നെ അറിയാം. തരൂർ കൂട്ടിച്ചേർത്തു,
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയുടെ ഭീകരവിരുദ്ധ സന്ദേശം വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കാൻ മോദി സർക്കാർ ബഹുകക്ഷി പ്രതിനിധി സംഘങ്ങൾക്കായി തരൂരിനെ തിരഞ്ഞെടുത്തതിനുശേഷമാണ് തരൂർ കോൺഗ്രസുമായി ഇടഞ്ഞത്. . ഉപരാഷ്ട്രപതി സ്ഥനത്തേക്ക് പരിഗണിക്കപ്പെടുമോ എന്ന ചോദ്യത്തിന് അവ്യക്തതയുള്ള മറുപടി നൽകി തരൂർ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 66(1) അനുസരിച്ച്, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.