ന്യൂഡൽഹി: ഡൽഹിയിലെ ഹരിനഗറിൽ മതിലിടിഞ്ഞ് ഏഴുപേർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്ക് പറ്റി. മൂന്ന് പുരുഷൻമാരും രണ്ട് സ്ത്രീകളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെയാണ് മരണപ്പെട്ടത്.
റബീബുൽ (30), ഷബീബുൽ (30), മുത്തു അലി (45), റുബീന (25), ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരണപ്പെട്ടത്.
കനത്ത മഴയെ തുടർന്നാണ് മതിലിടിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.