ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതിനെ തുടർന്ന് പാകിസ്ഥാന് സാമ്പത്തിക നഷ്‌ടം. രണ്ട് മാസത്തിനുള്ളിൽ 126 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഏപ്രിൽ 23 ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമ പാത നിഷേധിച്ചത്. ദിനംപ്രതി നൂറു മുതൽ 150 വരെയുള്ള വിമാന സർവീസുകളെയാണ് പാക്കിസ്ഥാൻ നടപടി ബാധിച്ചിരുന്നത്.
പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെയാണ് ദേശീയ അസംബ്ലിയിൽ ഇക്കാര്യം അറിയിച്ചത്. മൊത്തം വ്യോമ ഗതാഗതത്തിൽ 20 ശതമാനം ഇടിവുണ്ടായതയോടെ ഓവർ ഫ്‌ളൈയിങ് ഫീസിൽ നിന്നുള്ള വരുമാനവും പാകിസ്ഥാന് കുറഞ്ഞിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടൽ ഒരു മാസത്തേക്ക് കൂടി പാക്കിസ്ഥാൻ ദീർഘിപ്പിച്ചു. ആഗസ്‌ത് വരെയാണ് വിലക്ക് നീട്ടിയത്. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കും ആഗസ്‌ത് 23 വരെ ഇന്ത്യ ദീർഘിപ്പിച്ചു