22.2 C
Saudi Arabia
Friday, October 10, 2025
spot_img

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

മലപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. കരിപ്പൂർ എയർപോർട്ടിന് സമീപം ഇന്ന് രാവിലെ 8:48 ഓടെയായിരുന്നു സംഭവം. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ബസ് തീ ആളിപ്പടർന്ന് നിന്ന് കത്തി. ബസിന്റെ ടയറുകൾ അടക്കം ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

വിവരമറിഞ്ഞ് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles