ജിദ്ദ: അധികാര രാഷ്ട്രീയത്തിനപ്പുറം അഭിമാനകരമായ അസ്ഥിത്വം നിലനിർത്തുന്നതിന് വേണ്ടിയാവണം മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകർ പ്രാമുഖ്യം നൽകേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, പ്രമുഖ എഴുത്ത്കാരനും, ചിന്തകനുമായ എം. സി. വടകര. ഹൃസ്വ സന്ദർശനാർത്വം ജിദ്ദയിലെത്തിയ അദ്ദേഹം ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.
രാജ്യം അനുവദിച്ച നിയമങ്ങൾക്കനുസൃതമായി അഭിമാനത്തോടെ ജീവിക്കാൻ അധികാരമില്ലെങ്കിലും സംഘശക്തിയായി നിലകൊണ്ടാൽ കഴിയുമെന്ന് മണ്മറഞ്ഞ മുൻകാല നേതാക്കൾ കാണിച്ചു തന്ന പാത പിന്തുടരുകയാണ് ഓരോ കെഎംസിസി പ്രവർത്തകനും ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ടി. കെ. അബ്ദുൽ റഹിമാൻ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ട്രഷറർ വി. പി. അബ്ദുൽ റഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് കളരാന്തിരി, ജില്ലാ ഭാരവാഹികളായ സുബൈർ വാണിമേൽ, ഷാഫി പുത്തൂർ, ഷബീർ അലി, സാലിഹ് പൊയിൽതൊടി, നിസാർ മടവൂർ, ബഷീർ കീഴില്ലത്ത്, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഓർഗനൈസിങ് സിക്രട്ടറി അസ്സൻ കോയ പെരുമണ്ണ സ്വാഗതവും, ട്രഷറർ അബ്ദുൽ സലാം ഒ. പി നന്ദിയും പറഞ്ഞു. സാലിഹ് ഖിറാഅത്ത് നടത്തി.