34.2 C
Saudi Arabia
Thursday, August 21, 2025
spot_img

സൗദിയിലേക്ക് ഇനി മരുന്നുകൾ കൊണ്ടുപോകാം; നടപടികൾ ലളിതമാക്കി

റിയാദ്: സൗദിയിലേക്ക് ആവശ്യമരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി സൗദി. പ്രിസ്‌ക്രൈബ് മരുന്നുകൾ വിമാനം വഴികൊണ്ടുപോകുന്നവർക്ക് പുതിയ ഡിജിറ്റൽപ്രക്രിയ ആരംഭിച്ചു. മരുന്നുകൾക്ക് ഓൺലൈൻ ക്ലിയറൻസ് പെർമിറ്റ് നേടുന്നതിന് പുതിയ നടപടിക്രമങ്ങൾ തുടങ്ങിയതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം രോഗികൾക്ക് മുന്തിയ പരിഗണന നൽകുന്നതിനും യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനമെന്നും എസ്‌എഫ്‌ഡിയ അറിയിച്ചു. മരുന്നുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അതിന്റെ സിഡിഎസ് അഥവാ https://cds.sfda.gov.sa/ എന്ന വെബ്‌സൈറ്റ് വഴി ലഭ്യമാണെന്ന് അതോറിറ്റി അറിയിച്ചു. പട്ടികയിൽ രാജ്യത്തെ നിയമപ്രകാരം കർശനമായി നിരോധിക്കപ്പെട്ട നാർക്കോട്ടിക്, സൈക്കോട്രോപിക് പദാർഥങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

യാത്രക്കാർ https://cds.sfda.gov.sa/ എന്ന ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ലിങ്കിൽ കയറി ലോഗിൻ ചെയ്‌ത്‌ Register Individual User എന്ന് സെലക്ട് ചെയ്യുക. തുടർന്ന് വിൻഡോയിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ നൽകി അക്കൗണ്ട് നിർമ്മിക്കുക. ശേഷം യൂസർ നൈമും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്‌താണ്‌ പെർമിറ്റ് എടുക്കേണ്ടത്. മരുന്നുകളുടെ ചിത്രങ്ങളും വിശദാംശങ്ങളും യാത്രക്കാരന്റെ/ രോഗിയുടെ തിരിച്ചറിയൽ രേഖകൾ, രോഗിയുടെ വിശദ വിവരങ്ങൾ. ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ, മെഡിക്കൽ റിപ്പോർട്ട് എന്നിവ സൈറ്റിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യണം.

മരുന്നുകളുടെ വാണിജ്യനാമം, മരുന്നിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, മരുന്നിന്റെ അളവ്, പാക്കറ്റ് സൈസ്, ഡ്രഗ് കോൺസ്ട്രേഷൻ, കഴിക്കുന്ന അളവ് എന്നിവയും നൽകേണ്ടതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ആവശ്യമായവ സോഫ്റ്റ് കോപിയായി കരുതണം. അപേക്ഷ സമർപ്പിച്ച ശേഷം വീണ്ടും ലോഗിൻ ചെയ്താൽ സ്റ്റാറ്റസ് അറിയാവുന്നതാണ്. ഓൺലൈനിൽ തന്നെ പെർമിറ്റ് ലഭിക്കുന്നതും ഈ പെർമിറ്റ് യാത്രയിൽ കരുതിയാൽ മതിയാവും.

 

Related Articles

- Advertisement -spot_img

Latest Articles