തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിന് ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര അസംസ്‌ഥാൻ നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
അടൂരിലെ വീട്ടിൽ തുടര്ന്ന് രാഹുൽ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. പാലക്കാട്ടെ നേതാക്കളുമായി രാഹുൽ ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. രാഹുലിന്റെ രാജിയിൽ സമ്മർദ്ദം തുടരുന്നതിനിടെയായിരുന്നു ഈ കൂടിക്കാഴ്‌ച.
നിയമ സംവിധാനങ്ങൾക്ക് മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ തിരക്കിട്ട രാജി ആവശ്യമില്ലെന്നാണ് ഒരു വിഭാഗത്തിൻറെ അഭിപ്രായം. കെപിസിസി വർക്കിംഗ് പ്രസിഡൻറ് ഷാഫി പറമ്പിൽ ഈ നിലപാട് പരസ്യമാക്കിയിരുന്നു.