മദീന: മദീനയിൽ ലഹരി ഗുളികകളും ഹഷീഷും വിൽപന നടത്തിയ സ്വദേശി പൗരനെ ജനറൽ ഡയറക്ടർ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്‌റ്റ് ചെയ്‌തു. പ്രാഥമിക നടപടികൾ പൂർത്തിയാക്കി പ്രതിയെ പ്രോസിക്യൂഷന് കൈമാറി.
അതിർത്തി നിയമങ്ങൾ ലംഘിച്ചു 16 കിലോഗ്രാം ഖത്ത് കടത്താൻ ശ്രമിച്ച രണ്ട് എത്യോപ്യൻ പൗരന്മാരെ അൽ ഫർഷയിൽ അതിർത്തി സുരക്ഷാ സേന പിടികൂടി. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
മയക്ക് മരുന്ന് വിൽപനയോ അത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാറോഡും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ടോൾ ഫ്രീ നമ്പറായ 911 ലും സൗദിയിലെ മറ്റ് പ്രദേശങ്ങളിലെ 994, 999 എന്നീ നമ്പറുകളിലും മയക്കുമരുന്ന് കള്ളക്കടത്ത് അല്ലെങ്കിൽ കടത്ത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.