തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക നിന്നും സസ്പെൻഡ് ചെയ്‌തു. അതേസമയം രാഹുലിന്റെ രാജി കോൺഗ്രസ് ആവശ്യപ്പെട്ടില്ല.
സസ്‌പെൻഡ് ചെയ്‌തതോടെ അടുത്ത നിയമസഭ സമ്മേളനത്തിൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. എന്നാൽ രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. അവധിയെടുത്തേക്കുമെന്നാണ് അറിയുന്നത്.
എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപ തെരെഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് തീരുമാനം മാറ്റാൻ കാരണമെന്ന് അറിയുന്നു. എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ പോലും നിലപാട് മാറ്റിയിട്ടുണ്ട്.
രാഹുലിനെ സസ്‌പെൻഡ് ചെയ്‌ത് വിവാദങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയമിക്കാനാണ് നീക്കം. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്‌പെൻഷൻ കൂടിയാവുമ്പോൾ രാഷ്ട്രീയ എതിരാളികളെ നേരിടാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.