31.2 C
Saudi Arabia
Monday, August 25, 2025
spot_img

രാമനാട്ടുകരയിൽ 17 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളിയായ 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി റിയാസാണ്.പിടിയിലായത്. ചെന്നൈയിൽ വെച്ചാണ് ഫറോക് പോലീസ് റിയാസിനെ പിടികൂടിയത്. ഫറോക്കിൽ ജോലി ചെയ്യുന്ന 17 കാരിയെ തട്ടികൊണ്ട് പോയി മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.

ആഗസ്‌ത്‌ 19 നാണ് കേസിനാസ്പദമായ സംഭവം. ടെക്‌സ്‌റ്റൈൽസ് ജീവനക്കാരിയായിരുന്ന പെൺകുട്ടിയെ പ്രതി കടയിൽ നിന്നും ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ വീടിനരികിൽ ഇറക്കിവിട്ടു. ബന്ധുക്കളുടെ പരാതിയിൽ ഫറോക്ക് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഒഡീഷയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈയിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. 2019 ൽ മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലും റിയാസ് പ്രതിയാണ്.

 

Related Articles

- Advertisement -spot_img

Latest Articles