40.8 C
Saudi Arabia
Tuesday, August 26, 2025
spot_img

യുവതിക്കുനേരെ ബലാൽസംഗശ്രമം; പ്രതി പിടിയിൽ

കോഴിക്കോട്: ഉള്ള്യേരിയിൽ ലാബ് ജീവനക്കാരിയായ യുവതിക്ക് നേരെ ബലാൽസംഗശ്രമം. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പോലീസ് പിടിയിലായി. ലാബ് തുറക്കാനെത്തിയ യുവതിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാൽസംഗശ്രമത്തിന് ശേഷം ഓടിരക്ഷപെട്ട ഇയാളെ രാവിലെ 11 മണിയോടെ കുന്ദമംഗലത്തുവെച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതി ഹോട്ടൽ ജീവനക്കാരനാണ്.

ഇന്നലെ പുലർച്ചെയാണ് സംഭവം ഉണ്ടായത്. പുലർച്ചെ സ്ഥാപനം തുറക്കാൻ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇയാൾ എത്തി സ്ത്രീയോട് സംസാരിച്ചശേഷം ഫോണിൽ സംസാരിക്കുന്നതായി ഭാവിച്ചു പുറത്തേക്ക് പോവുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീണ്ടും ലാബിൽ കയറി യുവതിയെ കടന്നു പിടിച്ചു. യുവതി ചെറുത്തുനിന്നതിനെ തുടർന്ന് ഇയാൾ ലാബിൽ നിന്നും ഇറങ്ങിയോടി.

യുവതി പിന്നാലെ ചെന്നുനോക്കിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. സിസിടിവി ദൃശ്യങ്ങൾ നോക്കി പോലീസ് നടത്തിയ അന്വേഷങ്ങൾക്കൊടുവിലാണ് ഇന്ന് പ്രതിയെ പിടികൂടിയത്.

 

Related Articles

- Advertisement -spot_img

Latest Articles