31.7 C
Saudi Arabia
Tuesday, August 26, 2025
spot_img

ഡിജിറ്റൽ കേരളം യാഥാർഥ്യമാക്കിയ കേരളാ സർക്കാരിന് അഭിവാദ്യം; കേളി അൽ ഖർജ്

റിയാദ് : മനുഷ്യവികസനത്തിൻ്റെ നിരവധി നാഴികക്കല്ലുകൾ പിന്നിട്ട കേരളം മറ്റൊരു പുതുചരിത്രംകൂടി രചിക്കുകയാണ്. മൂന്നര പതിറ്റാണ്ടുമുമ്പ് 1991ൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി മാറിയ കേരളം ഇപ്പോൾ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമാകുകയാണ്. 2023 ഏപ്രിൽ 10ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ തുടക്കം കുറിച്ച പദ്ധതിയുടെ ചരിത്രനേട്ടത്തിൻ്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തി. രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറി. സാമൂഹ്യനീതിയും തുല്യതയും മറ്റെല്ലാ മേഖലകളിലും കൈവരിക്കുന്നതിലുണ്ടായ നേട്ടം കേരള വികസന മാതൃകയെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യ ഒരു വിഭാഗത്തിൻ്റെ മാത്രം കുത്തകയായിരിക്കുകയും മറ്റൊരു വിഭാഗം അതിൻ്റെ പരിധിക്ക് പുറത്തായിരിക്കുകയും ചെയ്യുന്ന ഡിജിറ്റൽ അസമത്വം ഇല്ലാതാക്കി ഡിജിറ്റൽ തുല്യത കൈവരിക്കുകയെന്ന സാമൂഹ്യലക്ഷ്യം നേടാനുള്ള കേരളത്തിൻ്റെ ശ്രമം ഒരു ചുവടുകൂടി കടന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾച്ചേർക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന നവകേരളത്തിലേക്ക് ഒരു വലിയ ചുവട്. മൊബൈൽ ഫോണും ഇൻ്റർനെറ്റ് സൗകര്യവും ഉപയോഗിച്ച് വിവിധ സേവനങ്ങൾ, ആനുകൂല്യങ്ങൾ എന്നിവ നേടിയെടുക്കാനും ഡിജിറ്റൽ വ്യവഹാരങ്ങൾ എളുപ്പമാക്കാനും കേരളത്തിലെ മുഴുവൻ ജനങ്ങളെയും പരിശീലിപ്പിക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുകയും അത് കൈവരിക്കുകയും ചെയ്തു. അടിസ്ഥാന വർഗത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കേളി അൽഖർജ് ഏരിയാ സമ്മേളനം അഭിവാദ്യം ചെയ്തു.

വി എസ് അച്യുതാനന്ദൻ നഗറിൽ സമ്മേളന സംഘാടക സമിതി ചെയർമാൻ മണികണ്ഠൻ ചേലക്കര താൽക്കാലിക അധ്യക്ഷനെ ക്ഷണിച്ച് ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡണ്ട് ഷബി അബ്ദുൽ സലാം അധ്യക്ഷനായി. സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ലിപിൻ പശുപതി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജയൻ പെരുനാട് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പത്ത് യൂണിറ്റിനെ പ്രതിനിധീകരിച്ച് പതിനഞ്ച്പേർ ചർച്ചയിൽ പങ്കെടുത്തു. ലിപിൻപശുപതി, ജയൻ പെരുനാട്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, സുരേന്ദ്രൻ കൂട്ടായ് എന്നിവർ മറുപടി പറഞ്ഞു.

ജയൻ അടൂർ, ഫൈസൽ ഖാൻ, റഹീം ശൂരനാട്, സനീഷ്, അജേഷ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഷബി അബ്ദുൽ സലാം (സെക്രട്ടറി), രാമകൃഷ്ണൻ കൂവോട് (പ്രസിഡണ്ട്), ജയൻ പെരുനാട് (ട്രഷറർ), വൈസ് പ്രസിഡൻ്റുമാരായി അബ്ദുൾ കലാം, ബഷീർ, ജോയിൻ്റ് സെക്രട്ടറിമാരായി റാഷിദ് അലി, അബ്ദുൽ സമദ് ജോയിന്റ് ട്രഷറർ ജ്യോതി ലാൽ, കമ്മറ്റി അംഗങ്ങളായി ലിപിൻ പശുപതി, നൗഷാദ് അലി, ജയൻ അടൂർ, നിസാറുദ്ദീൻ, രമേശ് എൻ ജി, റിയാസ് റസാഖ്, ശ്രീ കുമാർ, മുരളി ഇ, സജീന്ദ്രബാബു, റെജു , മണികണ്ഠൻ കെ എസ് എന്നീ 19 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

ലിപിൻ പശുപതി, ജയൻ പെരുനാട്, റാഷിദ് അലി സ്റ്റിയറിങ് കമ്മറ്റി, ഷബി അബ്ദുൽ സലാം, ഷഫീഖ്, ബഷീർ, എന്നിവരും പ്രസീഡിയം, ഐവിൻ ജോസഫ്, രമേശ് എൻ ജി, കലാം, മണികണ്ഠൻ രജിസ്ട്രേഷൻ കമ്മറ്റി, ചന്ദ്രൻ, സതീശൻ, വിനീഷ്, വേണു. മിനുട്സ് കമ്മറ്റി ജ്യോതിലാൽ, ശ്രീകുമാർ, ജയൻ അടൂർ. പ്രമേയ കമ്മറ്റി ഗോപാലൻ, നാസർ പൊന്നാനി, സജീന്ദ്ര ബാബു. തിലകൻ, വിനേഷ്, റെജു. ക്രഡൻഷ്യൽ എന്നിങ്ങനെ വിവിധ സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു.

കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അംഗങ്ങളായ വർഗീസ് ഇടിചാണ്ടി, കേളി ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങാട്, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാമകൃഷ്ണൻ ധനുവച്ചപുരം, കിഷോർ ഇ നിസാം, ഹാരിസ് മണ്ണാർക്കാട് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ രാമകൃഷ്ണൻ കൂവോട് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ പുതിയ സെക്രട്ടറി ഷബി അബ്ദുൽ സലാം നന്ദി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles