ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവ് ചെങ്ങന്നൂരിൽ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി റബീഉൽ ഹഖ് ആണ് അറസ്റ്റിലായത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എക്സൈസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. 16 ഓളം ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് നിറച്ച് കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്. ഇയാളിൽ നിന്നും 15 കിലോയോളം കഞ്ചാവ് എക്സൈസ് സംഘം നിന്നും പിടികൂടി.
ക്രിക്കറ്റ് ബാറ്റിനകത്ത് കഞ്ചാവ് കടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എക്സൈസ് സംഘം റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു