ദമ്മാം: തെലുങ്കാന സ്വദേശിയായ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. സൗദിയിലെ അൽ ഖോബാർ പട്ടണത്തിലാണ് സംഭവം. തെലുങ്കാന ഹൈദരാബാദ് ട്രോളി ചൗക്കി സ്വദേശിനി സൈദ ഹുമൈദ അംറീനാണ് താമസസ്ഥലത്ത് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6), മുഹമ്മദ് യൂസഫ് അഹമ്മദ് (3) എന്നിവരെയാണ് യുവതി കൊലപ്പെടുത്തിയത്. ശേഷം യുവതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. യുവതിയും മക്കളും സന്ദർശക വിസയിലാണ്.
മുഹമ്മദ് ഷാനവാസാണ് ഭർത്താവ്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യുവതി ചികിത്സയിലാണ്. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരുന്നു.