33.9 C
Saudi Arabia
Friday, October 10, 2025
spot_img

കണ്ണൂരിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്

കണ്ണൂർ: നഗരത്തിലെ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്. വിദ്യാർഥികൾ കൂട്ടം ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കോളേജ് ഓഫ് കൊമേഴ്‌സിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയായ മുഴപ്പിലങ്ങാട്ട് കെട്ടിനകം സ്വദേശി സൽമാനുൽ ഫാരിസ് എന്ന വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ആഗസ്‌ത്‌ 30 ശനിയാഴ്‌ചനടന്ന കോളേജിൽ ഓണാഘോഷത്തിനിടയിലായിരുന്നു സംഭവം.

മൂന്നാം വർഷ വിദ്യാർഥികളായ ഫഹദ്, അഫ്സൽ, അഭിനന്ദ്, റോഷൻ, ശാമിൽ എന്നാണിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് ടൗൺ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സഹപാഠികൾ നോക്കി നിൽക്കെയായിരിക്കുന്നു മർദ്ദനം. സംഘം നാഭിക്ക് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്‌തു.
പരിക്കേറ്റ സൽമാൻ ജില്ലാ ആശുപത്രിയി ചികിത്സ തേടിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles