കാസറഗോഡ്: ദേശീയ പാത മുറിച്ചുകടക്കവെ വീട്ടമ്മ കാറിടിച്ച് മരിച്ചു. ഞായറാഴ്‌ച വൈകുന്നേരം അഞ്ചിന് കാസറഗോഡ് അടുക്കത്ത് ബയലിലുണ്ടായ സംഭവത്തിൽ കോട്ടവളപ്പിൽ എം എ യൂസഫിന്റെ ഭാര്യ നസിയ (51) ആണ് മരിച്ചത്.
ദേശീയ മുറിച്ചു കിടക്കുകയായിരുന്ന നസിയയെ കാറിടിക്കുകയായിരുന്നു, ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
മക്കൾ: നൗഷിഫ്, നിഷാന, മുഹ്സിന, നൗഫൽ, സഫീന, മരുമക്കൾ: ഷഫീഖ്, ഷെരീഫ്, ഷബീർ