തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവാൻ താൽപര്യമില്ലെന്ന് യുവതികൾ. ലൈംഗിക ആരോപണവുമായി മുന്നോട്ടുവന്ന യുവതികളാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ വിവരം അറിയിച്ചത്. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച ആറ് പരാതിയിലായിരുന്നു അന്വേഷണം. ഇരകളിൽ നിന്നും നേരിട്ട് മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടുണ്ടായിരുന്നില്ല.
അന്വേഷണസംഘത്തിന് മുന്നെ മൊഴി നൽകാൻ താൽപര്യമില്ലെന്ന് ട്രാൻസ്‌ജെൻഡർ യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്. ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. ഗർഭഛിത്രം നടത്തി എന്ന് പറഞ്ഞ സ്ത്രീയുമായും പോലീസ് സംസാരിച്ചെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോവാൻ അവർക്കും താൽപര്യമില്ലെന്നാണ് അറിയുന്നത്.
പരാതിക്കാരിൽ നിന്ന് മൊഴിയുൾപ്പടെ അന്വേഷണ സംഘം ശേഖരിച്ചിരുന്നെങ്കിലും ഇവരിൽ നിന്നും കൃത്യമായ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. ഗർഭചിത്രവുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. ഇതിന് പിന്നലെയാണ് വീണ്ടും വിവരങ്ങൾ തേടി ഇരകളെ സമീപിച്ചത്. എന്നാൽ പരാതിയുമായി മുന്നോട്ട് പോവാൻ താൽപര്യമില്ലെന്ന് ഇരകൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കുകയായിരുന്നു.
പരാതി നൽകിയവരുടെയും യുവതികളുമായി സംസാരിച്ചവരുടെയും മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വോയ്‌സുകളും ചാറ്റുകളൂം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ഇരകൾ മൊഴി നൽകാൻ തയ്യറാകാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയി ലാക്കിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തെ കൂടി തേടിയ ശേഷമായിരിക്കും അന്വേഷണ സംഘം തുടർ നടപടികളുമായി മുന്നോട്ടുപോവുക