22.6 C
Saudi Arabia
Friday, October 10, 2025
spot_img

ബന്ദികളെ മോചിപ്പിക്കും; ഹമാസിനെ ഇല്ലാതാക്കും – നെതന്യാഹു

ജറൂസലം: ഹമാസിനെ ഇല്ലാതാക്കുമെന്ന് ആവർത്തിച്ച് നെതന്യാഹു. ഗാസ ഒരു ഭീഷണി അല്ലാതായി തീരുന്നത് വരെ സൈനിക നടപടികൾ തുടരും. യുദ്ധ ലക്ഷ്യങ്ങൾ നേടുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിച്ച് തിരികെ എത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ജൂത പുതുവർഷ വേളയിലായിരുന്നു നെതന്യാഹുവിന്റെ സന്ദേശം. അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്.

ഹമാസ് നേവൽ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇയാദ് അബു യൂസഫിനെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീൻ രാഷ്ട്രമുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞിരുന്നു.

കാനഡക്കും ആസ്‌ത്രേലിയക്കും പിറകെ യുകെയും ഫലസ്‌തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നെതന്യാഹുവിൻറെ പ്രതികരണം.

Related Articles

- Advertisement -spot_img

Latest Articles