34.5 C
Saudi Arabia
Thursday, October 9, 2025
spot_img

കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടി മുങ്ങിയ 12 പേർക്കെതിരെ കേസ്

തിരുവനന്തപുരം: കുവൈറ്റിലെ ബാങ്കിനെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ 12 മലയാളി കൾക്കെതിരെ കേസ്. കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് ഡിജിപി റ​വാ​ഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിൽ പോലീസ് കേസടുത്തു.

മലയാളികൾ ഉൾപ്പടെ 806 പേർ 210 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് കേസ്. അൽ അഹ്ലി ബാങ്ക് സിഒഒ മുഹമ്മദ് അൽ ഖട്ടൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

2023-24 കാലഘട്ടത്തിൽ കുവൈറ്റിൽ ജോലിക്കെത്തിയ ഇവർ 10 കോടി 33 ലക്ഷം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ആരോപണം. തുടർന്ന് കോട്ടയത്തും എറണാകുളത്തും വിവിധ പോലീസ് സ്റ്റേഷനുകളിലായി വഞ്ചനക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തത്.

എന്നാൽ കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കുവൈറ്റിൽ നിന്നും മടങ്ങാൻ കാരണമെന്ന് ലോണെടുത്തവർ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles