ജിസാൻ: ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് സാമൂഹിക സേവനത്തിന് ആദരം. ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്‌പിറ്റലാണ് കെഎംസിസിയെ ആദരിച്ചത്. സാമൂഹികസേവന രംഗത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് ആദരം. ഇന്ത്യൻ പ്രവാസികളുടെ രോഗം അപകടം, മരണം തുടങ്ങിയ വിഷയങ്ങളിലെ ഇടപെടലാണ് കെഎംസിസിയെ അവാർഡിന് അർഹനാക്കിയത്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ സംഘടനാ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വെച്ചാണ് അംഗീകാരപത്രം സമ്മാനിച്ചത്. ആശുപത്രി ഡയറക്ടർ സാബിരി യഹ്‌യ ഗാവിയിൽ നിന്ന് പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ഉപഹാരം ഏറ്റുവാങ്ങി. ലാബ് ഡയറക്ടർ ഡോ. മൂസ അലി അ യ്യാശി, ഡോ. മുസ്‌തഫ അബ്ദുൽ അസീസ്, യഹ്‌യ മുഹമ്മദ് ദാവൂദ്, വയിൽ ഹുസൈൻ, മുഹമ്മദ് അലി അഖീലി, കെഎംസിസി ജിസാൻ സ്ഥാപക നേതാവ് എംഎ അസീസ് ചേളാരി, സെക്രട്ടറിയേറ്റ് അംഗം ഗഫൂർ വാവൂർ, ജനറൽ സെക്രട്ടറി ഖാലിദ്, ട്രഷറർ മൻസൂർ മാസ്റ്റർ നാലകത്ത്, സെക്രട്ടറിമാരായ പിഎ സലാം പെരുമണ്ണ, അബ്ദുൽ ഗഫൂർ മൂന്നിയൂർ, നാസർ വാക്കാലൂർ, ഷമീർ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ, ജിസാൻ ടൗൺ ഏരിയ വൈസ് പ്രസിഡന്റ് സുബൈർ പരപ്പൻപൊയിൽ, അബൂ ഹരീഷ് സെക്രട്ടറി എൻസി അബ്ദുറഹിമാൻ, അബുസൽ സെക്രട്ടറി താഹ കോഴിക്കോട് തുടങ്ങി നിരവധി പേർ പങ്കെടുത്തു.