തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ വോട്ടർപട്ടികയിൽ ഇനിയും പേരുകൾ ചേർക്കാൻ അവസരം. തികളാഴ്ച മുതൽ ഒക്ടോബർ 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഒഴിവാക്കാനും സ്ഥാനമാറ്റത്തിനും അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂർത്തിയാക്കിയയവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
എല്ലാ വോട്ടർമാർക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അതേസമയം ഈ നമ്പർ ‘SEC’ എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും ഒൻപത് അക്കങ്ങളും ചേർന്നതായിരിക്കും. തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കുന്ന കാർഡ് വോട്ടർ പട്ടികയിൽ ഈ തിരിച്ചറിയൽ നമ്പർ ഉൾപ്പെടുത്തും. പുതുതായി പേര് ചേർക്കുന്നവർക്കും ഈ നമ്പർ ലഭിക്കും.
കരട് വോട്ടർ പട്ടിക തിങ്കളാഴ്‌ച പ്രസിദ്ധീകരിക്കും. ഈ മാസം ആദ്യം പുതുക്കിയ പട്ടികയാണ് കാർഡ് രൂപത്തിൽ പ്രസിദ്ധീകരിക്കുക. 2.83 കോടി വോട്ടർമാർ ഉൾക്കൊള്ളുന്നതായിരിക്കും കാർഡ് വോട്ടർ പട്ടിക. ഒക്ടോബർ 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ തുടർ നാടപടികൾക്കും ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിക്കും.
കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് നമ്പറുള്ള ചിലവോട്ടർമാർ നിലവിലുണ്ട്. 2015 മുതൽ വോട്ടർമാരായവർക്ക് സംസഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ നമ്പർ ലഭിച്ചിട്ടുണ്ട്. ചിലർക്ക് ഒരു നമ്പറും ലഭിച്ചിട്ടില്ല. ഈ അവസ്ഥയിൽ നിന്നും മാറ്റം വരുത്തി എല്ലാ വോട്ടർമാർക്കും ഏകീകൃത രീതിയിലുള്ള തിരിച്ചറിയൽ നമ്പർ നൽകാനാണ് തീരുമാനം
ഒന്നാമത്തെ നമ്പറിലുള്ള വോട്ടർ കാസർഗോഡ് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലായിരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് നവംബർ ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേർ ചേർക്കാൻ ആഗ്രഹിക്കുന്നവർ ഈ അവസരം ഉപയോഗിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.