ചെന്നൈ: തമിഴ് നടനും ടിവികെ നേതാവുമായി വ്യജയ് നയിച്ച റാലിയിൽ തിക്കും തിരക്കിലും പെട്ട് 31 പേർ മരിച്ചതായി റിപ്പോർട്ട്. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെയാണ് മരണപ്പെട്ടത്. 10 പേർ അതീവ ഗുരുതരാവസ്ഥയിൽ കാരൂർ മെഡിക്കൽ കോളേജിൽ ചചികിത്സയിലാണ്. മരണ സംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.
കരൂരിൽ നടന്ന തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയാണ് അപകടമുണ്ടായത്. റാലിക്കിടെ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തനത്തിന്ന് കാരണം. തിക്കിലും പെട്ട് നിരവധിപേർ കുഴഞ്ഞു വീണു. മൂന്ന് കുട്ടികളെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങി.
റാലിക്കിടെ ജനക്കൂട്ടത്തിന്റെ തിരക്ക് കൂടിയപ്പോൾ വിജയ് ആംബുലൻസ് വിളിക്കാൻ ടിവികെ നേതാക്കളോട് ആവശ്യപ്പെടുകയും ആൾകൂട്ടത്തിനിടയിലേക്ക് വെള്ളകുപ്പികൾ എറിഞ്ഞു നൽകുകയും ചെയ്‌തിരുന്നു. എന്നാൽ സ്ഥിഗതികൾ വഷളാവുകയും ജനകൂട്ടം നിയന്ത്രണാധീതമാവുകയും ചെയ്‌തതോടെ സഹായം പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മന്ത്രി സെന്തിൻ ബാലാജി, ആരോഗ്യ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവർ കാരൂർ ആശുപത്രിയിലെത്തി. രക്ഷപ്രവർത്തനവും ചികിത്സാ സൗകര്യവും ഊർജിതമാക്കിയിട്ടുണ്ട്.