27.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഖമീസിൽ ഷോക്കേറ്റ് മരണപ്പെട്ട മുഹമ്മദലിയുടെ ജനാസ മറവ് ചെയ്‌തു

ഖമീസ് മുഷൈത്: ജോലിക്കിടെ ഖമീസ് മുഷൈത്തിൽ ഷോക്കേറ്റ് മരണപ്പെട്ട ഐ സി എഫ് പ്രവർത്തകൻ മുഹമ്മദലിയുടെ ജനാസ മറവ് ചെയ്‌തു. ഖമീസ് മുശൈത് ബിൻ ഹസാൻ ആൽ മനീഅ് മസ്ജിദിൽ അസർ നിസ്കാരത്തിനു ശേഷം ജനാസ നിസ്‌കാരം നിർവഹിച്ചു. മഹാല റോഡിൽ യൂനിവേഴ്സിറ്റിയുടെ അടുത്തുള്ള കറാമ കബർസ്ഥാനിൽ മറവ് ചെയ്‌തു.

ദീർഘകാലമായി ഖമീഷ് മുഷൈത്തിൽ ഇലെക്ട്രിക്കൽ ജോലി ചെയ്‌തു വന്നിരുന്ന കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലി (36) വ്യാഴാഴ്‌ചയാണ് ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഖമീസിൽ താമസിച്ചിരുന്ന മുഹമ്മദലി ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ജോലി സ്ഥലത്ത് മരണപ്പെട്ട വിവരം അറിയുന്നത്.

സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുഹമ്മദലി ഖമീസ് മുശൈത്ത് റീജിയൺ ഐസിഎഫ് പി ആർ ആൻഡ് മീഡിയ സെക്രട്ടറി കൂടിയായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണവുമായി ബന്ധപെട്ട രിഫാഈ കെയർ ഫണ്ടിന്റെ സ്വരൂപണവും ഏകോപനവുമായുള്ള പ്രവർത്തങ്ങളിൽ വ്യാപൃതനായിരിക്കെയാണ് മരണം.

ഐസിഎഫ് നാഷണൽ ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, സെക്രട്ടറിമാരായ മഹമൂദ് സഖാഫി, അബ്ദുസലാം കുറ്റിയാടി, വെസ്ററ് ചാപ്റ്റർ മീഡിയ സെക്രട്ടറി അബ്‌ദുസത്താർ പതിമംഗലം തുടങ്ങി ഐസിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും പുറമെ ഖമീസിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും   മലയാളി സുഹൃത്തുക്കളുമുൾപ്പടെ നിരവധി പേർ മയ്യിത്ത് നിസ്‌കാരത്തിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിച്ചു.

മുക്കം വലിയപറമ്പ് ജുമാമസ്‌ജിദിലും ജനാസ നിസ്‌കാരം നടന്നു. ഐസിഎഫ് സൗദി നാഷണൽ പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി മുക്കം, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, ജി അബൂബക്കർ, മുഹമ്മദ് മാസ്റ്റർ, ഐസിഎഫ് നാഷണൽ സെനറ്റ് ശിഹാബ് ശവാമ, ജാഫർ ബാഖവി മുക്കം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, ഐസിഎഫ് സാന്ത്വനം പ്രവർത്തകരായ ഇബ്രാഹീം കരീം, സത്താർ പതിമംഗലം, നിയാസ് കാക്കൂർ, സുൽഫീക്കർ, അഷ്‌റഫ്, ഡോക്ടർ മുഹ്‌സിൻ, യൂസഫ് ആലത്തിയൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിയമ നടപടി ക്രങ്ങൾ പൂർത്തിയാക്കിയത്.

പിതാവ്: അബ്‌ദുറഹ്‌മാൻ, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമാ ജുമാന, മകൾ: ഫാത്തിമാ ഹബീബ,  സഹോദരങ്ങൾ: ഉബൈദുല്ലാഹ്, സുബൈർ, അബ്ദുലത്തീഫ്, അഷ്‌റഫ്, ബുഷ്‌റ,  ഭാര്യ ജുമാനയും മകളും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles