ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി മുസ്‌ലിംകളെ നീക്കം ചെയ്യാൻ ബിജെപി നീക്കം. ഇന്ത്യൻ പൗരന്മാരല്ലെന്ന് ആരോപിച്ച് എൺപതിനായിരം മുസ്‌ലിംകളെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാനാണ് ബിജെപിയുടെ ശ്രമം. ഇതിന് വേണ്ടി ബിജെപി അപേക്ഷ നൽകിയതായി ദ റിപ്പോർട്ടേഴ്‌സ് കളക്റ്റീവ് റിപ്പോർട്ടിൽ പറയുന്നു. ധാക്ക മണ്ഡലത്തിലാണ് മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള ബിജെപിയോയുടെ ആസൂത്രിത നീക്കം.
എംഎൽഎയും ബിജെപി നേതാവുമായ പവൻ കുമാർ ജയ്‌സ്വാളിന്റെ പേർസണൽ സ്റ്റാഫിന്റെ പേരിലാണ് അപേക്ഷ നൽകിയിട്ടുള്ളത്. ബിജെപിയുടെ ലെറ്റർഹെഡിൽ ബീഹാർ സിഇഒക്ക് അയച്ച കത്തും പുറത്ത് വന്നു. ബിജെപി സംസ്ഥാന കമ്മിറ്റിയുടെ പേരിലും അപേക്ഷ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. മണ്ഡലത്തിലെ 40 ശതമാനത്തോളം വോട്ടർമാരെ പട്ടികയിൽ നിന്നും കൂട്ടത്തോടെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. ജൂൺ 25 നും ജൂലൈ 24 നുമിടയിലുമാണ് ധാക്കയിൽ വോട്ടർപട്ടികയിൽ തീവ്ര പരിഷ്ക്കരണം നടപ്പാക്കിയത്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 30 ദിവസമാണ് കിട്ടിയത്.
അതേസമയം ബീഹാറിൽ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി ഒക്ടോബർ ആറിനോ ഏഴിനോ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സെപ്റ്റംബർ 30 ന് ബീഹാറിലെ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കും. 2020 ൽ നിന്ന് ഭിന്നമായി ഇത്തവണ രണ്ട് ഘട്ടമായി തെരഞ്ഞടുപ്പ് പൂത്തിയാക്കാനാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. 2020 ൽ മൂന്ന് ഘട്ടങ്ങളിലായിരുന്നു തെരെഞ്ഞെടുപ്പ് നടന്നത്.
നവംബർ 22 ന് ബീഹാറിലെ നിയമസഭ കാലാവധി പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി 53 ദിവസങ്ങൾക്കുള്ളിൽ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് ചട്ടം.