34.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഒൻപതാം ഏഷ്യാകപ്പ് നേടി ഇന്ത്യ; ട്രോഫി വാങ്ങാതെ കൂടാരത്തിലേക്ക്

ദുബൈ: ഒൻപതാം ഏഷ്യാകപ്പ് നേടി ഇന്ത്യൻ ടീം. ട്രോഫി വാങ്ങാതെ ക്യാമ്പിലേക്ക് മടങ്ങി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡൻറ് മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. പാക് ആഭ്യന്ത മന്ത്രിയായ മൊഹ്സിൻ നഖ്‌വി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡൻറ് കൂടിയാണ്.

മുൻ ന്യൂസിലാൻഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനുമായ സൈമൺ ഡൗൺ ഇന്ത്യയുടെ തീരുമാനം പരസ്യപ്പെടുത്തുകയായിരുന്നു. നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ പാക് താരങ്ങളെ ഹസ്‌തദാനം ചെയ്യാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു.

ഹസ്‌തദാന വിവാദത്തിൽ ഇന്ത്യക്കെതിരെ നഖ്‌വി ഐസിസിയിൽ പരാതി നൽകിയിരുന്നു. ഇന്ത്യയുടെ വിജയത്തെ മൈതാനത്തെ ഓപ്പറേഷൻ സിന്ദൂർ എന്ന് സമൂഹ മാധ്യമത്തിൽ നരേന്ദ്ര മോഡിപറഞ്ഞു. ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയത്.

തിലക് വർമ്മയുടെ (69) അർദ്ധ സെഞ്ചുറിയും കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്റയ്ക്ക് ആവേശ അവിജയം സമ്മാനിച്ചത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ ലക്‌ഷ്യം മറികടന്നു. സ്‌കോർ: 150/5

 

Related Articles

- Advertisement -spot_img

Latest Articles