35 C
Saudi Arabia
Friday, October 10, 2025
spot_img

“മാനിഷാദ”; ഫലസ്‌തീൻ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്

തിരുവനന്തപുരം: ഫലസ്‌തീൻ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിലാണ് ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പികുൻ കെപിസിസി തീരുമാനം. ഫലസ്‌തീൻ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുന്നതിനെ നിഷിധമായി വിമർശിച്ച് കോൺഗ്രസ് പാർലിമെന്ററി പാർട്ടി ചെയർപേഴ്‌സൺ രംഗത്തുവന്നിരുന്നു. ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ കാണിക്കുന്ന മൗനം മനുഷ്യത്വത്തിന്റെയും ധാർമികതയുടെയും ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞു മാറുന്നതിന് തുല്യമാണെന്നായിരുന്നു അവർ പറഞ്ഞത്.

ഫലസ്‌തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധിയും രംഗത്തുവന്നിരുന്നു. അറുപതിനായിരത്തിലധികം മനുഷ്യരെ കൊലപ്പെടുത്തി, അതിൽ 18430 പേർ കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേൽ കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. നിശബ്ദതയിലൂടെയും നിഷ്ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ്. എന്നാണ് പ്രിയങ്ക പറഞ്ഞത്. ഫലസ്‌തീൻ ജനതക്കുമേൽ ഇസ്രായേൽ വിനാശം വിതക്കുമ്പോൾ ഇന്ത്യയുടെ മൗനം ലജ്ജാകരമാണെന്നും പ്രയങ്ക പ്രതികരിച്ചു.

ഇസ്രയേലിന്റേത് ചോര മരവിപ്പിക്കുന്ന കൊടും ക്രൂരതയാണെന്നും പ്രയങ്ക നേരത്തെ പറഞ്ഞിരുന്നു. മനുഷ്യത്വം അവർക്ക് ഒന്നുമല്ല. സത്യത്തെ അഭിമുഖീകരിക്കാനുള്ള കഴിവില്ലായ്‌മയാണ് ഇത് തെളിയിക്കുന്നത്. സങ്കൽപ്പിക്കാൻ പോലുംകഴിയാത്ത ക്രൂരതയാണ് ഫലസ്‌തീനികൾ അനുഭവിക്കുന്നത്. എന്നിട്ടും അവരുടെ മനസ്സ് അചഞ്ചലമായി നിൽക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles