മനില: സെൻട്രൽ ഫിലിപ്പൈൻസിലെ സെബു മേഖലയിൽ ഭൂകമ്പം. ചൊവ്വാഴ്‌ച രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്. 20 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു.
റിക്ടർ സ്കെയിലിൽ 6.9 തീവ്രത കാണിച്ച ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. ആറ് പാലങ്ങളും നാല് കെട്ടിടങ്ങളും പൂർണമായി തകർന്നെന്ന് സെബു പ്രവിശ്യ അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ പെട്ടാണ് മരണം.
സെബു പ്രവിശ്യയിലെ ബ്ലോഗോ നഗരത്തിന് ഏകദേശം 17 കിലോമീറ്റർ വടക്ക് കിഴക്കായിരുന്നു ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം.തുടർചലനങ്ങളും നാശനഷ്‌ടങ്ങളും ഉണ്ടാവുമെന്ന് ഫിലിപ്പൈൻസ് ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി അറിയിച്ചു.