34.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഇഖാമ ലഭിക്കാത്തവർക്കും കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്‌സിറ്റ് എളുപ്പമാക്കി സൗദി

റിയാദ്: സൗദിയിൽ ഇഖാമ ലഭിക്കാത്തവർക്കും കാലാവധി കഴിഞ്ഞ ഇഖാമയുള്ളവർക്കും ഉൾപ്പടെ അനധികൃത താമസക്കാർക്ക് ഫൈനൽ എക്‌സിറ്റ് നടപടികൾ എളുപ്പമാക്കി സൗദി ഭരണകൂടം. മാനവവിഭവശേഷി മന്ത്രാലയമാണ് ഇവർക്ക് നിയമാനുസൃതമായി നാട്ടിലേക്ക് പോവാനുള്ള ഫൈനൽ എക്‌സിറ്റ് ലഭ്യമാവാനുള്ള സംവിധാനം പ്രഖ്യാപിച്ചത്.

ഇന്ത്യൻ എംബസിയുടെ ലിങ്കിൽ ഓൺലൈനായി രെജിസ്റ്റർ ചെയ്‌ത്‌ തൊഴിൽ മന്ത്രാലയവും ജവാസാത്തും സഹകരിച്ച് എക്‌സിറ്റ് വിസയ്ക്കായി കാത്തുനിൽക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായ പുതിയ നടപടിയാണ് നിലവിൽ വന്നത്. ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നതിന് സ്‌പോൺസറെ കൂടാതെ തന്നെ ലേബർ ഓഫീസിൽ നേരിട്ടോ മാനവ വിഭവ ശേഷി മന്താലയത്തിന്റെ സൈറ്റ് വഴിയോ നേരിട്ട് അപേക്ഷിക്കാം.

സ്വന്തം പേരിൽ വാഹനം ഉള്ളവർക്കും ഏതെങ്കിലും കേസിലകപ്പെട്ട് യാത്ര തടസ്സമുള്ളവരോ ടാഫിക് പിഴകളോ ഉള്ളവരാണെങ്കിൽ അത് പരിഹരിച്ച ശേഷമാണ് അപേക്ഷ നൽകേണ്ടത്. മാനവ വിഭവശേഷി മന്താലയത്തിന്റെ സൈറ്റിൽ കയറിയാണ് അപേക്ഷ നൽകേണ്ടത്.

നേരത്തെ ഇന്ത്യൻ എംബസി മുഖേനെ അപേക്ഷിച്ചാൽ മാത്രമായിരുന്നു ഇത്തരത്തിൽ എക്‌സിറ്റ് ലഭിക്കുമായിഉർന്നുള്ളൂ. ഇതിന് നല്ല കാലതാമസവും വരാറുണ്ട്. നിയമ കുരുക്കിൽ അകപ്പെട്ട് നാട്ടിൽ പോവാൻ സാധിക്കാത്തവർക്ക് നിയമവിധേയമായി നാട്ടിലേക്ക് പോകാൻ ലഭിച്ച വലിയ ഒരു അവസരം കൂടിയാണ് പുതിയ പരിഷ്‌കാരം.

 

Related Articles

- Advertisement -spot_img

Latest Articles