വാഷിങ്ങ്ടൺ: ഗാസയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടത്തിയത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹിവിന്റെ ഉത്തരവിൻ പ്രകാരമാണെന്ന് റിപ്പോർട്ട്. അന്തരാഷ്ട്ര മാധ്യമമായ സിബിഎസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട് പുറത്തുവിട്ടത്.
ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിൽ പെട്ട രണ്ട് കപ്പലുകൾക്ക് നേരെ സെപ്റ്റംബർ 8, 9 തീയതികളിൽ തുനീഷ്യയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇസ്രായേൽ സൈന്യം ഡ്രോൺ ഉപയോഗിച്ച ആക്രമിക്കുകയായിരുന്നു. നെതന്യാഹുവിന്റെ നേരിടുന്നുള്ള നിർദ്ദേശപ്രകാരമാണ് ആക്രമണത്തെ നടന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സിബിഎസ് ന്യൂസിനോട് പറഞ്ഞു.
ഗാസയിലെ ഇസ്രായേൽ നേവിക ബ്ലോക്കേഡ് തകർത്ത് മരുന്നുകളും ഭക്ഷ്യ വസ്‌തുക്കളും സമാധാനപ്രവർത്തകരെയും കൊണ്ടുപോകാൻ ഉദ്ദേശിച്ച ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയിലെ പോർട്ടുഗൽ പതാക വഹിച്ച ഫാമിലിയും ബ്രിടീഷ് പതാക വഹിച്ച ആൽമയുമാണ് ആക്രമണത്തിന് ഇരയായത്. ഒരു ഇസ്രായേലി മുങ്ങൽ കപ്പലിൽ നിന്നും പുറത്തുവിട്ട ഡ്രോണുകൾ വഴി തീപൊരിക്കുന്ന ഉപകരണങ്ങൾ കപ്പലുകളിൽ വീഴ്ത്തിയതായി യുഎസ് ഉദ്യോഗസ്ഥർ സിബിഎസിന് മുൻപാകെ വിശദീകരിച്ചു.
കപ്പലുകളിൽ തീ പടർന്നെങ്കിലും ക്രൂ അംഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം മരണമോ പരുക്കുകളോ സംഭവിച്ചില്ല. ഈ ആക്രമങ്ങൾക്ക് മുമ്പ് സെപ്റ്റംബർ മാസത്തിൽ ഗ്രീസിന്റെ തെക്കു ഭാഗത്ത് 15 ഡ്രോണുകൾ ഉപയോഗിച്ചുള്ള മറ്റൗരു ആക്രമണത്തിൽ 13 സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ആഗസ്‌ത് 31ന് പുറപ്പെട്ട ഈ ഫ്ലോട്ടിലയിൽ 42 കപ്പലുകളിലായി ഏകദേശം 500പേർ ഉണ്ടായിരുന്നു. യൂറോപ്യൻ നിയമ ഉദ്യോഗസ്ഥരും സ്വീഡിഷ് പരിഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗും ഉൾപ്പടെ ഉണ്ടായിരുന്നു. ഗാസ യുദ്ധ പശ്ചാത്തലത്തിൽ 2009 മുതൽ ഇസ്രായേൽ നടപ്പാക്കുന്ന നാവിക ബ്ലോക്കോടിനെതിരെയായിരുന്നു പ്രതിഷേധം. ഗ്ലോബൽ സുമുദ് ഫ്ലോട്ടില ഇസ്രാഈൽ പിടിച്ചെടുക്കുകയും നൂറു കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.