27.5 C
Saudi Arabia
Thursday, October 9, 2025
spot_img

“ഓണനിലാവ് 2025”, മഹോത്സവമായി ജുബൈൽ മലയാളി സമാജത്തിന്റെ ഓണാഘോഷം

ജുബൈൽ : നാടിന്റെ ഓർമ്മകളിലേക്കും സാംസ്കാരിക തനിമയിലേക്കും തിരികെ കൊണ്ട്പോയ ജുബൈൽ മലയാളി സമാജം ഓണാഘോഷങ്ങൾ വേറിട്ട അനുഭൂതിയായി. മലയാളികളുടെ ഐക്യവും ഉത്സവാത്മകതയും നിറഞ്ഞ മഹോത്സവമായി മാറിയ ജുബൈൽ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷിക ഓണാഘോഷം “ഓണനിലാവ് 2025” സൗഹൃദത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സന്ദേശം കൈമാറി.

പുതുമയും തനതായ വൈഭവവും ചേർന്ന കലാ-സാംസ്കാരിക പരിപാടികൾ, പായസ മത്സരം, വടംവലി മത്‌സരം, ഓണ കളികൾ, തിരുവാതിര തുടങ്ങിയ ഇനങ്ങൾ ആഘോഷത്തിന് മാറ്റ് കൂട്ടി. ഇരുനൂറിലധികം കലാകാരന്മാരുടെയും കലാകാരികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അപൂർവമാക്കി.

ഓണനിലാവ് 2025 പരിപാടിയുടെ ഭാഗമായി നടന്ന മത്സരം മികച്ച പങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു. രുചികരമായ പായസ കൂട്ടൊരുക്കുന്നതിൽ ഈസ്റ്റേൺ പ്രൊവിൻസിലെ പ്രശസ്ത രുചിപ്രേമികളുടെ പങ്കാളിത്തം ആവേശകരമായി. ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടാൻ ഉദ്ഘാടനം ചെയ്‌തു. ആശ ബൈജു, ബിബി രാജേഷ്, മുഹമ്മദ് കുട്ടി മാവൂർ, ജഹാൻ ബാസം എന്നിവർ വിധികർത്താക്കളായി. ഒന്നാം സ്ഥാനം ഐഷ ഷാഹിൻ, രണ്ടാം സ്ഥാനം ഈസ അൻ, മൂന്നാം സ്ഥാനം റുക്സാന സമീർ എന്നിവർ നേടി. ആഫ്സാന റഹീം സ്പെഷ്യൽ ജൂറി അവാർഡ് നേടി.

ഷൈല കുമാറും രഞ്ജിത്തും ചേർന്ന് ഏകോപിപ്പിച്ച വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം രഞ്ജിത്ത് & ടീമും രണ്ടാം സമ്മാനം മാത്യു & ടീമും നേടി. ഓണ കളികൾക്ക് നിസാർ ഇബ്രാഹിം, ഷഫീഖ് താനൂർ എന്നിവർ നേതൃത്വം നൽകി.

നൃത്ത അധ്യാപികയായ ശ്രീ ശാലിനി ദീപേഷിൻ്റെയും സിനി സന്തോഷിൻ്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിര “ഓണനിലാവ് 2025”-ന്റെ മുഖ്യ ആകർഷണമായി മാറി. നീതു രാജേഷും ടീമും ചേർന്നുണ്ടാക്കിയ പൂക്കളം അക്ഷരാർത്ഥത്തിൽ ഓണനിലാവിന് തിരുമുറ്റമൊരുക്കി. മുബാറക് ഷാജഹാനും ഡോ. നവ്യ വിനോദ് തുടങ്ങിയവർ നയിച്ച നാടൻ കലാപരിപാടികൾ പ്രേക്ഷകരെ ആകർഷിച്ചു.

ഇന്തോ സൗദി സൗഹ്യദത്തിന്റെ പ്രതീകമായി സ്വദേശികളായ അഹമ്മദ് സൈദ്, ഫഹദ് അൽ ഒഥൈബി, അബു ഫർറാജ്, അബു സൈഫ്, മൻസൂർ അൽ ഒഥൈബി എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ സോഫിയ ഷാജഹാൻ (ഈസ്റ്റേൺ റീജിയണൽ എഴുത്തുകാരി), ഷനീബ് അബുബക്കർ, ഷാജഹാൻ (ദമ്മാം മലയാളി സമാജം), സലീം ആലപ്പുഴ, ജയൻ താച്ചൻമ്പാറ, അഷറഫ് മുവാറ്റുപുഴ, ശിഹാബ് മാങ്ങാടൻ, വിനോദ് (ഇറാം ഗ്രൂപ്പ്), മൂസ അറക്കൽ, സജീർ (കിംസ്), ഷിനോജ്, നിതിൻ പവി (ബദർ ഹോസ്പിറ്റൽ), ഗിരീഷ്, അഷറഫ് നിലമേൽ, കോയ താനൂർ, ഹാരിസ്, റിയാസ് എൻ പി , ഫാറൂഖ്, ജാഫർ താനൂർ, അനിൽ കണ്ണൂർ, അൻഷാദ് ആദം, അബ്ദുൽ ഗഫൂർ, ഹാസിഫ്, ബാദുഷ , സജിത്ത്, താജുദീൻ, റോബിൻ, അഖിൽ , കരീം മുവാറ്റുപുഴ എന്നിവർ സജീവമായി പങ്കാളികളായി.

മലയാളി സമാജം വനിതാ വിംഗ് അംഗങ്ങളായ ആശ ബൈജു, ഡോ. നവ്യ വിനോദ്, ബിബി രാജേഷ്, സൂണ അരുൺ, നീതു, സിനി സന്തോഷ്, നീനു സാംസൺ, അന്നമ്മ സൂരജ്, ജസീന ഷഫീഖ്,ജയശ്രീ ഗിരീഷ് എന്നിവർ സജീവമായി പരിപാടികൾക്ക് നേത്യത്വം നൽകി.

സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. ട്രഷറർ സന്തോഷ് ചക്കിങ്കൽ നന്ദി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles