34.5 C
Saudi Arabia
Thursday, October 9, 2025
spot_img

ഗ്രെറ്റ തുൻബെർഗിനെ തടങ്കലിൽ വെച്ച ഇസ്രായേൽ സൈന്യം കഠിനമായി പെരുമാറി: ആക്ടിവിസ്റ്റുകൾ

ഗാസ: ഫലസ്തീനിലേക്ക് സഹായം എത്തിക്കുന്ന ഫ്ലോട്ടില്ല കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ മതിയായ ഭക്ഷണമില്ലാതെ, മൂട്ടകൾ നിറഞ്ഞ ഒരു സെല്ലിൽ തടവിലാക്കിയിരിക്കുകയാണെന്ന് വിവിധ ആക്ടിവിസ്റ്റുകൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിർജ്ജലീകരണം ഉണ്ടെന്ന് അറിയിച്ചിട്ടും ആവശ്യത്തിന് വെള്ളവും ഭക്ഷണവും അവർക്ക് ലഭിച്ചില്ല. മൂട്ടകൾ മൂലമാണെന്ന് സംശയിക്കുന്ന ചൊറിച്ചിൽ ഉണ്ടായതായും അവർ പറഞ്ഞതയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗ്രെറ്റ തുൻബെർഗിന്റെ സഹപ്രവർത്തകർക്കും സമാനമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

ഫോട്ടോകൾക്കായി ഇസ്രായേൽ പതാകകൾ പിടിക്കാൻ നിർബന്ധിക്കുന്നത് കണ്ടതായി ഒരു തടവുകാരൻ റിപ്പോർട്ട് ചെയ്തതായും ചിത്രങ്ങൾ പ്രചരിപ്പിച്ചിരിപ്പിക്കുമെന്നത് ആശങ്ക ഉയർത്തുന്നതായും സ്വീഡിഷ് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മറ്റ് രണ്ട് ഫ്ലോട്ടില്ല അംഗങ്ങളും ഈ വിവരങ്ങൾ ശരിവയ്ക്കുന്നതോടൊപ്പം തൻബെർഗിനെ ഞങ്ങളുടെ കൺമുന്നിൽ വച്ച് മുടിയിൽ പിടിച്ചു വലിച്ചിഴക്കുകയും അടിക്കുകയും ചെയ്‌തതായി കൂട്ടിച്ചേർത്തു.

ഇസ്രായേൽ പതാക നിർബന്ധിച്ചു കയ്യിൽ നൽകിയ ഇസ്രേയൽ സൈന്യം തൻബെർഗിനെ പിറകിൽ നിന്ന് തള്ളി പരേഡ് ചെയ്യിപ്പിച്ചുവെന്ന് മലേഷ്യൻ ആക്ടിവിസ്റ്റ് ഹസ്വാനി ഹെൽമിയും അമേരിക്കൻ പങ്കാളിയായ വിൻഡ്ഫീൽഡ് ബീവറും ഇസ്താംബുൾ വിമാനത്താവളത്തിൽ വെളിപ്പെടുത്തിയതായി അൽ ജസീറ പത്രവും റിപ്പോർട്ട് ചെയ്‌തു. അതൊരു ദുരന്തമായിരുന്നു. അവർ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് പരിഗണിച്ചത്, ഹെൽമി പറഞ്ഞു, തടവുകാർക്ക് ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവ നിഷേധിക്കപ്പെട്ടു.

ഗ്രെറ്റ തൻബർഗ് എന്ന ധീര സ്ത്രീക്ക് 22 വയസ്സ് മാത്രമേ ഉള്ളൂ. അവരെ അപമാനിക്കുകയും ഇസ്രായേലി പതാകയിൽ പൊതിഞ്ഞ് ഒരു ട്രോഫി പോലെ പ്രദർശിപ്പിക്കുകയും ചെയ്തുവെന്നാണ് ഫ്ലോട്ടില്ലയിലുണ്ടായിരുന്ന ഇറ്റാലിയൻ പത്രപ്രവർത്തകൻ ലോറെൻസോ അഗോസ്റ്റിനോ തൻബർഗിനോട് പെരുമാറിയ രീതി വിവരിച്ചത്.

അവർ ഞങ്ങളോട് നായ്ക്കളെപ്പോലെയാണ് പെരുമാറിയത്. അവർ ഞങ്ങളെ മൂന്ന് ദിവസത്തേക്ക് പട്ടിണിക്കിട്ടു. അവർ ഞങ്ങൾക്ക് വെള്ളം തന്നില്ല; ഞങ്ങൾക്ക് ടോയ്‌ലറ്റിൽ നിന്ന് കുടിക്കേണ്ടി വന്നു. ഭയങ്കര ചൂടുള്ള ദിവസമായിരുന്നു, ഞങ്ങൾ എല്ലാവരും പൊരിച്ചെടുക്കുകയായിരുന്നു.” ഈ അഗ്നിപരീക്ഷ തനിക്ക് “ഗാസയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ” സഹായിച്ചുവെന്ന് തുർക്കി ടിവി അവതാരകൻ ഇക്ബാൽ ഗുർപിനാർ പറഞ്ഞു,

ചുവരുകളിൽ അമ്മമാർ കുട്ടികളുടെ പേരുകൾ എഴുതുന്നത് ഞങ്ങൾ കണ്ടു. ഫലസ്തീനികൾ അനുഭവിക്കുന്നതിന്റെ ഒരു ചെറിയ ഭാഗം ഞങ്ങൾ അനുഭവിച്ചു എന്നാണ്, രക്തം പുരണ്ട ജയിൽ ചുവരുകളും മുൻ തടവുകാർ വരച്ച സന്ദേശങ്ങളും വിവരിച്ചു തുർക്കി ആക്ടിവിസ്റ്റ് ഐസിൻ കാന്റോഗ്ലു വിവരിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles